മൂക്കുതല കണ്ണേങ്കാവ് പൂരം നാളെ
Posted on: 14 Jan 2010
ചങ്ങരംകുളം: മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വെള്ളിയാഴ്ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ഉത്സവാഘോഷങ്ങളുടെ ഭാഗമായി പുലര്‍ച്ചെ മൂന്നുമണി മുതല്‍ ക്ഷേത്രം തന്ത്രി അണിമംഗലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍പൂജകള്‍ നടക്കും. ഏഴു മണിമുതല്‍ കോതച്ചിറ മണികണ്ഠനും സംഘവും ഒരുക്കുന്ന നാദസ്വരവും എട്ടുമണിമുതല്‍ ക്ഷേത്രതിരുനടയില്‍ പറനിറപ്പും തുടര്‍ന്ന് മേളവും നടക്കും.
സൂര്യഗ്രഹണത്തിന്റെ ഭാഗമായി രാവിലെ 11 മുതല്‍ 3.15വരെ ക്ഷേത്രം അടച്ചിടുന്നതിനാല്‍ ഈ സമയങ്ങളില്‍ പൂരാഘോഷപരിപാടികളും ദര്‍ശനവും ഉണ്ടാകില്ല.
ഉച്ചയ്ക്കുശേഷം മൂന്നരമുതല്‍ കണ്ണേങ്കാവില്‍നിന്ന് മേലേക്കാവിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകുന്നേരം അഞ്ചരമുതല്‍ നൂറുകണക്കിന് കരിങ്കാളികളുടെയും വവിധ നാടന്‍ കലാരൂപങ്ങളുടെയും വരവുകളും ഉണ്ട്. ദീപാരാധനയ്ക്കുശേഷം മൂക്കുതല വടക്കുമുറി ദേശം, കാഞ്ഞിയൂര്‍-ചങ്ങരംകുളം, പിടാവനൂര്‍ തെക്കുമുറി എന്നീ വെടിക്കെട്ട് കമ്മിറ്റികള്‍ മത്സരിച്ചൊരുക്കുന്ന വെടിക്കെട്ടും നടക്കും.
രാത്രി ഒമ്പതുമുതല്‍ സദനം രാമകൃഷ്ണന്‍, പയ്യാവൂര്‍ നാരായണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള തായമ്പകയും അരങ്ങേറും. ഒരുമണിമുതല്‍ കണ്ണേങ്കാവില്‍നിന്ന് മേലേക്കാവിലേക്ക് എഴുന്നള്ളിപ്പും തുടര്‍ന്ന് പഞ്ചവാദ്യവും മേളവും കഴിയുന്നതോടെ ഉത്സവത്തിന് സമാപനമാകും.